അമേരിക്കയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഭാവികൊണ്ടുവരുന്നതെന്തായിരിക്കും എന്നതിനെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ എനിക്കിപ്പോഴും അറിയില്ല. എന്നാൽ ഞാൻ സ്വയം അറിയുന്നു, കഠിനമായി പ്രയത്നിക്കാനും, മിക്കപ്പോഴും നന്നായി ചിരിക്കാനും, വാക്കുപാലിക്കാനും എന്റെ അച്ഛൻ, ഫ്രെയ്സർ, എന്നെ പഠിപ്പിച്ചിരുന്നു. എന്നെക്കുറിച്ചു ചിന്തിക്കേണ്ടത് എങ്ങനെയെന്നും എന്റെ ശബ്ദം എങ്ങനെ ഉപയോഗിക്കണമെന്നും എന്റെ അമ്മ, മെരിയൻ, എനിക്കു കാണിച്ചുതന്നിരുന്നു. ഷിക്കാഗോയുടെ സൗത്ത് സൈഡിലുള്ള ഇടുങ്ങിയ അപ്പാർട്മെന്റിൽ, ഞങ്ങളുടെ കഥയുടെയും എന്റെ കഥയുടെയും ഞങ്ങളുടെ രാജ്യത്തിന്റെ ബൃഹത്തായ കഥയുടെയും മൂല്യം ദർശിക്കുന്നതിന് അവരെന്നെ സഹായിച്ചു – അത് മനോഹരമോ കുറ്റമറ്റതോ അല്ലായിരുന്നപ്പോൾ പോലും; എങ്ങനെയായിത്തീരണം എന്നതിനപ്പുറം കൂടുതൽ യാഥാർഥ്യമായിരുന്നപ്പോള്പോലും. നിങ്ങൾക്കുള്ളത്, നിങ്ങൾക്ക് എപ്പോഴും ഉള്ളത്, അതാണ് നിങ്ങളുടെ കഥ. അതാണ് നിങ്ങൾ സ്വന്തമാക്കുന്നതെന്തോ ആ ഒന്ന്. – ആമുഖത്തിൽ നിന്ന്
Buy Origin
Dan Brown
Reviews
There are no reviews yet.